മൂന്ന് വയസുകാരിയെ 17കാരന്‍ പീഡിപ്പിച്ചു; നാടിനെ ഞെട്ടിച്ച സംഭവം കേരളത്തില്‍

കൊട്ടാരക്കര: പത്തനാപുരത്ത് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച 17കാരന്‍ പിടിയില്‍. കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായ യുവാവ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

രണ്ടു ദിവസം മുന്‍പാണ് 17കാരന്‍ മൂന്നുവയസുകാരിയുടെ വീട്ടിലെത്തിയത്. കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ സമയത്താണ് 17 വയസുകാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. അമ്മ തിരിച്ച് വരുമ്പോള്‍ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ 17കാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

കസ്റ്റഡിയില്‍ എടുത്ത 17 വയസുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News