പെഷാവര്‍: സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച നടിയെ വെടിവച്ചു കൊലപ്പെടുത്തി.

പ്രമുഖ നാടക നടിയും ഗായികയുമായ സുംബുള്‍ ഖാനെയാണ് ഖൈബര്‍ പഷ്തൂണ്‍ക്വ പ്രവിശ്യയില്‍ അക്രമികള്‍ വെടിവച്ചു കൊന്നത്.

ഒരു സ്വകാര്യ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കണമെന്ന ആവശ്യം നിരസിച്ചതാണ് അക്രമസംഘത്തെ പ്രകോപിപ്പിച്ചത്. പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് നടി പറഞ്ഞതോടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.