ഹിമാലയത്തിന് മുകളിലൂടെ ഇതുപോലെ പറക്കണേ? വഴിയുണ്ട്

(ജിബിന്‍ സിആര്‍ ഫേസ്ബുക്കിലെ സഞ്ചാരി ഗ്രൂപ്പില്‍ എഴുതിയ കുറിപ്പ്.)

ഹിമാലയത്തിനു മുകളിലൂടെ ഒരു പരുന്തിനെ പോലെ പറക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? ഞാന്‍ ആഗ്രഹിച്ചിരുന്നു, പറക്കാന്‍ പറ്റിയില്ലെങ്കിലും അതുപോലുള്ള ഒരു acitivtiy ഉണ്ട് നേപ്പാളിലെ പൊഖാറയില്‍ (നമ്മുടെ യോദ്ധായിലെ ഡോള്‍മ അമ്മായിയുടെ സ്ഥലം തന്നെ).

കാഠ്മണ്ഡു നിന്നും ഏകദേശം 200 KM ദൂരെയാണ് പൊഖാറ, ബസ് ആണ് പൊഖാറയിലേക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം. രാവിലെ 6 മണിക്ക് കാത്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് ടൂറിസ്റ്റ് ബസുകള്‍ പുറപ്പെടും ഏകദേശം 500 നേപ്പാളി രൂപിയാ ആണ് ബസ് ചാര്‍ജ്. നേപ്പാളിനെ റോഡുകള്‍ പൊതുവെ മോശം ആയത് കൊണ്ട് പൊക്രയില്‍ എത്താന്‍ ഉച്ച കഴിയും.

നേപ്പാളിലെ ഏറ്റവും ജീവിതച്ചിലവ് കൂടിയ സിറ്റി ആണ് പൊഖാറ, താമസം ഭക്ഷണം ഒക്കെ ഇവിടെ കാത്മണ്ഡുവിനേക്കാള്‍ കൂടുതല്‍ ആണ്. ഹിമാലയത്തിലെ അന്നപൂര്‍ണ റേഞ്ച് ട്രെക്കിങ്ങ് ആണ് ഇവിടേ വരുന്ന സഞ്ചാരികള്‍. 2 ദിവസം മുതല്‍ മാസങ്ങള്‍ നീളുന്ന ട്രെക്കിങ്ങ് പാക്കേജുകള്‍ പൊഖാറയില്‍ എത്തിയാല്‍ നമുക്ക് കിട്ടും. ഇതേ അന്നപൂര്‍ണക്ക് മുകളിലൂടെയാണ് നമുക് പറക്കാനും പറ്റുന്നത്.

ഇനി ആക്ടിവിറ്റി പറ്റി, utlralight ഫ്‌ലൈറ്റ് സിമ്പിള്‍ ആയി പറഞ്ഞാല്‍ എന്‍ജിനും പൈലറ്റ് ഉള്ള പാരാഗ്ലൈഡര്‍ ആണ് utlralight ഫ്‌ലൈറ്റ്. അത് കൊണ്ട് തന്നെ കൂടുതല്‍ ഉയരത്തില്‍ പറക്കാനും നിയന്ത്രിക്കാനും കഴിയും. utlraightil കയറുമ്പോള്‍ സ്‌ഫേറ്റിക്കു വേണ്ടി നമ്മളെ അതിന്റെ പൈലറ്റുമായി ലോക്ക് ചെയ്യും.

വശങ്ങള്‍ തുറന്നിരിക്കുന്നത് കൊണ്ട് ഒരു പരിധി വരെ നമുക്ക് ഫ്രീ ആണെന്ന ഒരു ഫീല്‍ കിട്ടും. ചുരുക്കി പറഞ്ഞാല്‍ ഏകദേശം 150KM /വ സ്പീഡ് ഉള്ള 2 സീറ്റര്‍ open -aircraft ആണ് utlralight . ഏഷ്യയില്‍ utlralight ഫ്‌ലൈറ്റ് ഉള്ള ഏകസ്ഥലം ആണ് പൊഖാറ. 2 3 ഏവിയേഷന്‍ ക്ലബ്ബുകള്‍ ഉണ്ട്.

നമുക്ക് സെലക്ട് ചെയ്യാന്‍ എല്ലാവരും ഒരേ സെര്‍വീസുകള്‍ അന്ന് കൊടുക്കുന്നത്. ഞാന്‍ സെലക്ട് ചെയ്തത് Avia എന്നൊരു ക്ലബ് ആണ്. ഇവരെല്ലാം ഓപ്പറേറ്റ് ചെയ്യുന്നത് പൊഖാറ എയര്‍പോര്‍ട്ടില്‍ തന്നെ ആണ്, ഐര്‌പോര്ട്ടിന്റെ ഒരു ചെറിയ ഭാഗം ഉള്‍ട്രലൈറ്റുകള്‍ കൊടുത്തിരിക്കുകയാണ്. പൊഖാറയിലെ ഏതു ടൂറിസ്റ്റ് ഏജന്‍സിയിലും നമുക്ക് utlralight ബുക്ക് ചെയ്യാം.

സാധാരണ സെക്യൂരിറ്റി ചെക്ക് പൂര്‍ത്തിയാക്കി നമുക്ക് പൊഖാറ എയര്‍പോര്‍ട്ടില്‍ കടക്കാം, അവിടെ വെച്ച ഏവിയേഷന്‍ ക്ലബ്ബിന്റെ റെപ്രെസെന്ററ്റീവ് നമ്മളെ utlralight സെക്ഷനിലേക്ക് കൊണ്ട് പോകും. നമ്മുടെ കൂടെ വരുന്ന പൈലറ്റ് നമുക്ക് റൈഡിനെ പറ്റി വിശദമായി പറഞ്ഞു തരും. ഡ്രസ്സ് ചേഞ്ച് ചെയ്താല്‍ പിന്നെ നമുക്ക് pilotinte കൂടെ ultalightil കയറാം.

ചെറിയ ഒരു റണ്‍വേ മതി utlralight നു പറക്കാന്‍, ടേക്ക് ഓഫ് സമയത് ഒരു ചെറിയ പേടി തോന്നാമെങ്കിലും പിന്നെ നമുക്ക് യാത്ര ആസ്വദിക്കാന്‍ കഴിയും. പതുകെ നമ്മള്‍ അന്നപൂര്‍ണ റേഞ്ചിന് മുകളില്‍ എത്തും പിന്നെ തിരിച്ചു പൊഖാറ ഐര്‌പോര്ട്ടിലേക്ക്. കാലാവസ്ഥ നല്ലതാണെങ്കില്‍ ഹിമാലയത്തിന്റെ ഒരിക്കലും മറക്കാന്‍ പറ്റാത്ത വ്യൂആണ് നമുക്ക് കിട്ടുക അതും ഒരു തടസവും ഇല്ലാതെ

അല്‍പ്പം ചിലവ് കൂടിയ ഒരു ആക്ടിവിറ്റി ആണ് ഏത്, തിരഞ്ഞെടുക്കാന്‍ 4 ഓപ്ഷന്‍ ഉണ്ട്

15 min Rs 7000 വെറുതെ അള്‍ട്രാ ലൈറ്റ് എന്താണെന്നു അറിയേണ്ടവര്‍ക്ക്. നമ്മള്‍ ഒന്ന് ആസ്വദിക്കാന്‍ തുടങ്ങുമ്പോഴേക്കും തിരിച്ചിറങ്ങും. അന്നപൂര്‍ണ അടുത്തേക്കോന്നും പോകാനുള്ള സമയം ഉണ്ടാവില്ല.

30 min Rs 12000 പൊഖാറ സിറ്റിക്ക് മുകളിലൂടെ ആണ് യാത്ര അന്നപൂര്‍ണക്ക് കുറച്ച അടുത്തേക്ക് പോകും പക്ഷെ മുകളില്‍ എത്തില്ല

60 min Rs 20000 അന്നപൂര്‍ണ റേഞ്ചിന് വളരെ അടുത്ത വരെ പോകും. ഞാന്‍ ഇതായിരുന്നു സെലക്ട് ചെയ്തിരുന്നത്.

90 min Rs 25000 അന്നപൂര്‍ണ റേഞ്ച് cross ചെയ്ത ഹിമാലയത്തിന്റെ അപ്പുറത്തെ ഭാഗത്തു പോയി തിരിച്ചു വരും എന്നാണ് പൈലറ്റ് പറഞ്ഞിരുന്നത്.

ഈ പറഞ്ഞിരിക്കുന്നത് ഏദകേശം cost ആണ്, ഓഫ് സീസണില്‍ നല്ല ഡിസ്‌കൗണ്ടുകള്‍ കിട്ടും. പിന്നെ നമ്മുടെ എക്‌സ്പീരിയന്‍സ് ഒരു പരിധി വരെ നമ്മുടെ pilot ആശ്രയിച്ചിരിക്കും. ഞാന്‍ കയറിയ അള്‍ട്രാ ലൈറ്റില്‍ പൈലറ്റ് ഒരു നേപ്പാളി ആയിരുന്നു. പക്ഷെ എന്റെ ഫ്രണ്ടിന് സായിപ്പായിരുന്നു പൈലറ്റ്.

അയാള്‍ നല്ല ഉയരത്തില്‍ ആയിരുന്നു പറന്നിരുന്നത്, നല്ല വ്യൂ കിട്ടുന്ന സ്ഥലത്തേക്ക് പൈലറ്റ് നല്ലതാണേല്‍ നമ്മളെ കൊണ്ടു പോകും. പ്രത്യേകിച്ച് മേഘങ്ങള്‍ വ്യൂ മറയ്ക്കുന്നുണ്ടേല്‍, ഞങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ആകാശം ക്ലിയര്‍ ആയിരുന്നെങ്കിലും മുകളില്‍ എത്തുമ്പോള്‍ ചെറുതായി മേഘങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഹിമാലയത്തിന്റെ കാഴ്ച …… മറക്കില്ലൊരില്ലകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News