ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ ജയം.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം 20.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടി. ഇതോടെ ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ഡര്‍ബനില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി സ്പിന്നര്‍മാരാണ് മാജിക് പ്രകടനം പുറത്തെടുത്തത്.

കേവലം 118 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും പുറത്തായി. കുല്‍ദീപും ചാഹലും തകര്‍ത്തെറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയ്ക്ക് മറുപടിയുണ്ടായില്ല. ചാഹല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് മൂന്നു പേരെ പറഞ്ഞയച്ചു.