കോട്ടയത്ത് ട്രാന്‍സ്‌ജെന്‍ഡറിനെ പൊലീസുകാര്‍ പൊതുമധ്യത്തില്‍ അപമാനിച്ചു; പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപണം

കോട്ടയം: കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ ബസ് കാത്തുനിന്ന ട്രാന്‍സ്‌ജെന്‍ഡറിനെ പൊലീസുകാര്‍ അപമാനിച്ചതായി പരാതി. ഇന്നലെ രാത്രി ഈരാറ്റുപേട്ട സ്വദേശിയായ അവന്തികയെയാണ് പൊലീസുകാര്‍ അപമാനിച്ചത്.

സുഹൃത്തിനെ ബസ് കയറ്റി വിട്ടശേഷം ഈരാറ്റുപേട്ടയിലേക്കുള്ള കെഎസ്ആടിസി ബസ് കാത്തുനില്‍ക്കുമ്പോളാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടു പൊലീസുകാര്‍ സമീപത്തെത്തി മോശമായി പെരുമാറിയെന്ന് അവന്തിക കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി നല്‍കാന്‍ സുഹൃത്തിനെക്കൂട്ടി സ്റ്റേഷനിലെത്തിയപ്പോള്‍ എഎസ്‌ഐ പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും അവന്തിക ആരോപിച്ചു.

അപമാനിച്ചവര്‍ക്ക് തന്നെ മുന്‍ പരിചയമുണ്ടെന്നും താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാ ജസ്റ്റിസ് ബോര്‍ഡ് അംഗമാണെന്നു അറിയാവുന്നവരാണെന്നും അവന്തിക കൂട്ടിച്ചേര്‍ത്തു.

മുന്‍പ് പൊലീസിന്റെ ഭാഗത്തു നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അംഗങ്ങളോട് മോശമായി പെരുമാറ്റമുണ്ടാവില്ലെന്നു ജില്ലാ പൊലീസ് മേധാവി തങ്ങള്‍ക്കു ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് പൊലീസുകാര്‍ തന്നെ ലംഘിച്ചെന്നും അവര്‍ പറഞ്ഞു.

തന്നെ അപമാനിച്ച ഉദ്യോഗസ്ഥര്‍ക്കെരിരെ നടപടി ആവശ്യപ്പെട്ട് നാളെ എസ്പിക്കും ജില്ലാ കളക്ടര്‍ക്കും നേരിട്ട് പരാതി നല്‍കുമെന്ന് അവന്തിക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News