നടിയെ ആക്രമിച്ച കേസ്; സിസിടിവി ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങളും ഫോറന്‍സിക് പരിശോധനാാ ഫലങ്ങളും പ്രോസിക്യൂഷന്‍ ദിലീപിന് കൈമാറി. പള്‍സര്‍ സുനിയുടെ കുറ്റസമ്മതമൊഴിയുടെ ശബ്ദരേഖയുടെ പകര്‍പ്പും ദിലീപിന് നല്‍കി.

ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് കൈമാറിയത്. ദിലീപിന് നല്‍കാന്‍ കഴിയുന്ന 760 രേഖകള്‍ കൈമാറാന്‍ തയ്യാറാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

കൈമാറിയവയില്‍ 6 സിസിടിവി ദൃശ്യങ്ങളും 2 ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടും. നടിയെ ആക്രമിച്ച് തട്ടികൊണ്ടുപോകാന്‍ ശ്രമിക്കവെ വാഹനം കടന്നു പോകുന്ന വഴികളിലെ ആറിടത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതാണ് ദിലീപിന് കൈമാറിയ ദൃശ്യങ്ങള്‍.

ഒപ്പം രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും കൈമാറി. പ്രധാന പ്രതി പള്‍സര്‍ സുനിയുടെ കുറ്റസമ്മതമൊഴിയുടെ ശബ്ദ രേഖയുടെ പകര്‍പ്പും ദിലീപിന് കൈമാറിയിട്ടുണ്ട്.

ഇതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് അങ്കമാലി കോടതി ഈമാസം ഏഴിലേക്ക് മാറ്റി. പ്രതി എന്ന നിലയില്‍ തനിക്കെതിരായ തെളിവുകളുടെ പകര്‍പ്പുകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം.

എന്നാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നവ ആയതിനാല്‍ ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് കൈമാറാന്‍ ആവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇരു വിഭാഗത്തിന്റെയും വിശദമായ വാദം കേട്ടശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News