കലാലയങ്ങളില്‍ ഇടിമുഴക്കം തീര്‍ത്ത് പെണ്‍പട; സംസ്‌കൃത സര്‍വകലാശാലയില്‍ ചരിത്രംകുറിച്ച് എസ്എഫ്‌ഐ

രാജ്യത്താദ്യമായി ഒരു സര്‍വകലാശാല യൂണിയന്റെ മുഴുവന്‍ സീറ്റിലും പെണ്‍കുട്ടികളെ വിജയിപ്പിച്ചു ചരിത്രമെഴുതിയിരിക്കുകയാണ് എസ് എഫ് ഐ .

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന് മുന്‍പേ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചു . മുന്‍പ് ക്യാമ്പസ് യൂണിയന്‍ തിരഞ്ഞെടുപ്പിലും എല്ലാ സീറ്റിലും പെണ്‍കുട്ടികളെ വിജയിപ്പിച്ച എസ്എഫ്‌ഐ രാജ്യത്തിന് മാതൃകയാവുകയാണ് .

കാലടി സംസ്‌കൃത കോളേജില്‍ എംഫില്‍ വിദ്യാര്‍ത്ഥിയായ അഞ്ചുന കെഎം (കാലടി ) ചെയര്‍പേഴ്‌സണായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എംഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ സിമി മട്ടുമ്മല്‍(തിരൂര്‍ പ്രാദേശിക കേന്ദ്രം) വൈസ് ചെയര്‍പേഴ്‌സണ്‍ ആയും അംബിളി ശിവദാസ് ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

കാലടി മുഖ്യകേന്ദ്രത്തില്‍ എംഎ ഡാന്‍സ് വിദ്യാര്‍ത്ഥിയായ പാര്‍വതി കെബി, മുഖ്യകേന്ദ്രത്തിലെ തന്നെ എംഎസ്സി ജ്യോഗ്രഫി വിദ്യാര്‍ത്ഥിയായ ജിജി. എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും എംഎസ്സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായ റംസീനാ മജീദ്, ബിഎ മ്യൂസിക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ചിമ്മു ജയകുമാര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും എതിരില്ലാതെ സര്‍വകലാശാല യൂണിയനിലേക്ക് തെരെഞ്ഞടുക്കപ്പെട്ടത്.

മുന്‍പ് ട്രാന്‌സ്‌ജെന്ഡറുകള്‍ക്കും സംഘടനയില്‍ അംഗത്വം നല്‍കിയ എസ്എഫ്‌ഐ ക്യാമ്പസുകളില്‍ പുതിയ കാലത്തിന്റെ പ്രതിഫലങ്ങള്‍ ഏറ്റെടുത്തു മുന്നോട്ട് പോകുന്നതിന്റെ തെളിവാണ് കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News