തേപ്പുകിട്ടിയാല്‍ കാമുകി എന്തു ചെയ്യും; എല്ലാം ഈ വിഡിയോ പറയും

പല രീതിയില്‍ പല സാഹചര്യത്തില്‍ നൃത്തം ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ തേച്ചിട്ട് പോയ കാമുകന്റെ വീടിന്റെ മുമ്പില്‍ വന്ന് നടുറോഡില്‍ നൃത്തം ചെയ്യുന്നതു കണ്ടിട്ടുണ്ടോ. സംഭവം നടക്കുന്നത് ഗുരുഗ്വാവിലാണ്.

തിരക്കേറിയ റോഡില്‍ നിന്ന് ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്ന ഈ പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

തന്നെ വഞ്ചിച്ച കാമുകനോടുള്ള പ്രതികാരമായാണ് പെണ്‍കുട്ടിയുടെ നടുറോഡിലെ നൃത്തമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ സുഹൃത്ത് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തന്നെ വഞ്ചിച്ച കാമുകനോടു പ്രതികാരം ചെയ്യുന്ന പെണ്‍കുട്ടിയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News