സ്വന്തം നീലച്ചിത്രം നിര്‍മിച്ച് ആ വീഡിയോ കൊണ്ട് കാശുണ്ടാക്കി; ഈ ദമ്പതികള്‍ ലോകസഞ്ചാരത്തിനിറങ്ങിയത് ഇങ്ങനെ

ലോക സഞ്ചാരത്തിനായി പണമുണ്ടാക്കാന്‍ ഈ യുവ ദമ്പതിമാര്‍ ചെയ്ത സാഹസത്തെക്കുറിച്ചറിഞ്ഞവരെല്ലാം ഞെട്ടുമെന്നുറപ്പ്.

ഐടി പ്രൊഫഷണല്‍സായിരുന്ന 28കാരനായ പൗളോയും 23കാരിയായ കിമ്മും ലോകം കാണാനിറങ്ങിയത് സ്വന്തം നീലച്ചിത്രം നിര്‍മിച്ച് ആ വീഡിയോ വിറ്റഴിച്ചുണ്ടാക്കിയ കാശുമായാണ്.

ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, പോളണ്ട്, ബെല്‍ജിയം, ഗ്രീസ്, മൊണ്ടെനെഗ്രോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇവര്‍ ഇപ്പോള്‍ അര്‍ജന്റീനയിലാണുള്ളത്.

ഐടി കമ്പനിയിലെ മീഡിയാ ഡിസൈസറായ പൗളോയും ട്രാന്‍സലേറ്ററായിരുന്ന കിമ്മും പരിചയപ്പെടുന്നത് ഒരു സെക്‌സ് പാര്‍ട്ടിക്കിടെയാണ്. ജീവിതത്തോട് വ്യത്യസ്ത കാഴ്ചപ്പാടുള്ള ഇരുവരും ഇതോടെ പ്രണയത്തിലായി. പ്രണയം മൂത്തതോടെ ജോലി രാജിവെച്ച ഇരുവരും ഒന്നിച്ചായി പിന്നീടുള്ള യാത്രകള്‍.

ഇതിനിടെയാണ് ലോകം കാണാന്‍ കാശിനായി സ്വന്തം നഗ്‌ന വീഡിയോകള്‍ ചിത്രീകരിച്ച് വില്‍ക്കാമെന്ന ആശയം ഉരുത്തിരിഞ്ഞത്. ഇതിനായി മെ സ്വീറ്റ് ആപ്പിള്‍ എന്ന വെബ്‌സൈറ്റും ഇവര്‍ ആരംഭിച്ചു.

മൂന്നര പൗണ്ടാണ് ഇവര്‍ ഓരോ വീഡിയോയ്ക്കും ഈടാക്കിയത്. പ്രതീക്ഷിച്ച വില്‍പ്പന നടന്നതോടെയാണ് ഇവര്‍ ലോകം ചുറ്റാനിറങ്ങിയത്.

സെല്‍ഫി വീഡിയോ ചിത്രീകരണത്തിനിടെ ഇറ്റലിയില്‍ പൊലീസ് ഇവര്‍ക്ക് പിഴ ചുമത്തിയിരുന്നു. ഫ്രാന്‍സിലാകട്ടെ തടഞ്ഞുവെയ്ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel