പ്രതികാര നടപടിയുടെ ഭാഗമായി പിരിച്ചുവിട്ട കെ എ മാനുവലിനെ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു

അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്നും പിരിച്ചുവിട്ട സംഘടനാ നേതാവ് കെ എ മാനുവലിനെ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു . ഇത് സംബന്ധിച്ച് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവ് ഉടൻ നടപ്പിലാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു .

കെ എ മാനുവലിന്റെ ഹർജി പരിഗണിച്ച കോടതി, പിരിച്ചുവിട്ട നടപടി റദ്ദാക്കി ഉത്തരവിടുകയായിരുന്നു . 2009 ലാണ് സമരം ചെയ്തതിന്റെ പേരിൽ കെ എ മാനുവലിനെ പ്രതികാര നടപടിയുടെ ഭാഗമായി പിരിച്ചുവിട്ടത് .

ഓഫീസിലെ പെൻഷൻ പദ്ധതി നടപ്പാക്കാൻ പുറംകരാർ നൽകിയതിനെതിരെയായിരുന്നു ജീവനക്കാർ സമരം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here