അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്‍റെ രണ്ടാമത് കക്കട്ടില്‍ പുരസ്കാരം ടിഡി രാമകൃഷ്ണന്. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലാണ് ടിഡി രാമകൃഷ്ണനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

50000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇത്തവണത്തെ വയലാര്‍ അവാര്‍ഡിനു പിന്നാലെയാണ് സുഗന്ധിയെത്തേടി കക്കട്ടില്‍ പുരസ്കാരം എത്തിയിരിക്കുന്നത്.

അക്ബര്‍ കക്കട്ടിലിന്‍റെ ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 17 ന് കോ‍ഴിക്കോട് കെപി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്കാരം സമ്മാനിക്കും.