പ്രവാസികളെ കാത്ത് വിമാനത്താവളത്തില്‍ ‘ചായ്’

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ഇനിമുതല്‍ നാട്ടിന്‍പുറത്തെ നാടന്‍ ചായയും പലഹാരങ്ങളും കഴിച്ച് മടങ്ങാം. വിമാനത്താവളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ചായ് എന്ന പേരിലുളള ഈ നാടന്‍ ചായക്കട എല്ലാവര്‍ക്കും പ്രിയങ്കരമായി മാറിക്കഴിഞ്ഞു.

സമ്പാറില്‍ തിളയ്ക്കുന്ന വെളളം, അതിന് മുകളില്‍ ആവിയില്‍ തിളയ്ക്കുന്ന പാല്‍, ആവശ്യക്കാര്‍ എത്തുന്‌പോള്‍ വെട്ടുഗ്ലാസില്‍ പാലെടുത്ത് അതില്‍ തിളയ്ക്കുന്ന വെളളം ചായപ്പൊടി നിറച്ച തുണിസഞ്ചിയിലൂടെ വീഴ്ത്തിയ ശേഷം അടിച്ചെടുക്കുന്ന നല്ല നാടന്‍ ചായ. ഇത് നാട്ടില്‍പുറത്തല്ല, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കാഴ്ചയാണ്.

ചായ് എന്ന് പേരിട്ടിരിക്കുന്ന ഈ നാടന്‍ ചായക്കട പ്രവാസികളുടെ ഗൃഹാതുരത്വം ഓര്‍മ്മിപ്പിക്കുന്ന അടയാളം കൂടിയായി മാറിക്ക!ഴിഞ്ഞു. നാടന്‍ ചായക്കൊപ്പം നാല് മണി പലഹാരങ്ങളും ഇവിടെയുണ്ട്. ബോണ്ട,സുഗീന്‍, പഴംപൊരി, പരിപ്പുവട എന്നിങ്ങനെ തനിനാടന്‍ പലഹാരങ്ങള്‍.

നെടുമ്പാശേരി വിമാനത്താവളത്തിലെ പുതിയ പലഹാരക്കട എല്ലാവരും ഏറ്റെടുത്തതായി ഡ്യൂട്ടി മാനേജര്‍ സുജിത്. പത്ത് രൂപ പാസെടുത്ത് തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചാല്‍ സന്ദര്‍ശകര്‍ക്കും ചായക്കടയിലേക്ക് പ്രവേശിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News