ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ രണ്ടാ‍ഴ്ച്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി; അയോധ്യ കേസില്‍ വാദം ആരംഭിക്കുന്നത് മാറ്റി

അയോധ്യകേസില്‍ വാദം ആരംഭിക്കുന്നത് മാര്‍ച്ച് പതിനാലിലേയ്ക്ക് സുപ്രീംകോടതി മാറ്റി. കേസ് രേഖകള്‍ പൂര്‍ണ്ണമായും സുപ്രീംകോടതിയിലെത്താത്ത സാഹചര്യത്തിലാണ് ഇത്. ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ രണ്ടാഴ്ച്ചകം സമര്‍പ്പിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന 2010 സെപ്ന്റബര്‍ 30ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

വിവാദ ഭൂമിയില്‍ ക്ഷേത്രങ്ങമല്ല, ആശുപത്രി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പുതിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി തള്ളി. സുന്നി വഖഫ് ബോര്‍ഡ്,നിര്‍മോഹി അഖാഡ, ഹിന്ദുമഹാസഭയടക്കമുള്ള 13 പ്രധാന ഹര്‍ജികളല്ലാതെ അയോധ്യ കേസില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

സുപ്രീംകോടതിയിലേയ്ക്കുള്ള വാദത്തിന്റെ ഭാഗമായി ഹിന്ദിയിലുള്ള കേസ് രേഖകള്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റുന്നതും ഫയല്‍ ആക്കുന്നതും പൂര്‍ണ്ണമായിട്ടില്ലെന്ന് കോടതി കണ്ടെതി. ഇതേ തുടര്‍ന്ന് കേസ് അടുത്ത മാസം 14 ലേയ്ക്ക് മാറ്റി.

ബാബറി മസ്ജിദ് പൊളിക്കുന്നത് സംബന്ധിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ ഹാജരാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവര്‍ അംഗങ്ങളായ മൂന്നംഗ ബഞ്ചാണ് വാദം കേട്ടത്.

അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേസ് പരിഗണിക്കുത്ത് 2019 ജൂലൈയ്ക്ക് ശേഷം മതിയെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി ഹാജരായ കപില്‍ സിമ്പല്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം തള്ളിയാണ് കേസ് നേരത്തെ പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News