കുതിച്ചുയരാന്‍ ബിഎസ്എന്‍എല്‍; രാജ്യത്ത് ആദ്യമായി 4ജി സേവനം; അതും ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍; എവിടയൊക്കെ ലഭിക്കും

രാജ്യത്ത് ആദ്യമായി ബി.എസ്.എൻ.എൽ നൽകുന്ന 4 ജി സേവനം കേരളത്തിൽ നിലവിൽ വന്നു. സംസ്ഥാനത്ത് ഇടുക്കി ജില്ലയിലാണ് പദ്ധതി ആദ്യമായി നടപ്പിലായത്. ഇടുക്കി ജില്ലയിലെ പെടുന്ന ഉടുമ്പൻചോല ടെലഫോൺ എക്സ്ചേഞ്ച്, ഉടുമ്പൻചോല ഠൗൺ, ചെമ്മണ്ണാർ ,കല്ലുപാലം, സേനാപതി എന്നിവടങ്ങളിലാണ് ആദ്യം 4 G സേവനം ലഭ്യമാകുന്നത്.

ബി എസ് എൻ എൽ സി.എം.ഡി അനുപം ശ്രീവാസ്തവയെ ആദ്യകാൾ വിളിച്ച് 4 ജി പ്ലാൻ ഇന്ന് ഉദ്ഘാടനം ചെയ്തു. ബാക്കി സ്ഥലങ്ങളിലും ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോക്ടർ പി.ടി. മാത്യു പറഞ്ഞു.

സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേക്കുകൂടി ഈ സേവനം ലഭ്യമാകുന്ന ജോലി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഉപഭോക്തതാവിനു കൂടിയ ഡാറ്റാ വേഗതയോടൊപ്പം മികച്ച അനുഭവവും പ്രദാനം ചെയ്യുന്നതാണ് ഈ പദ്ധതിയെന്ന് ജനറൽ മാനേജർ ഡോ. എസ്. ജ്യോതി ശങ്കർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News