എട്ടാമത് സഹകരണ കോണ്‍ഗ്രസിന് നാളെ കണ്ണൂരില്‍ തുടക്കം

എട്ടാമത് സഹകരണ കോണ്‍ഗ്രസിന് നാളെ കണ്ണൂരില്‍ തുടക്കമാകും. മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സഹകരണ പ്രസ്ഥാനങ്ങളുടെ ഈറ്റിലമായ കണ്ണൂരിലാണ് ഇത്തവണ സഹകരണ കോണ്‍ഗ്രസ് നടക്കുന്നത് ബൈറ്റ് സംസ്ഥാനത്തെ സഹകരണ നയരൂപീകരണത്തിന്റെ സമുന്നത വേദിയാണ് സഹകരണ കോണ്‍ഗ്രസ്. സഹകരണ നേതാക്കള്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. കേരള സംസ്ഥാന സഹകരണ നയം സംബന്ധിച്ച കരട് രേഖ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിക്കും.

കോണ്‍ഗ്രസിനോടനുബന്ധിച്ച് ദേശീയ സംസ്ഥാന തലത്തിലുള്ള പ്രഗത്ഭ വ്യക്തികള്‍ പങ്കെടുക്കുന്ന ഏഴ് വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. പന്ത്രണ്ടാം തീയ്യതി നടക്കുന്ന ഘോഷയാത്രയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News