ഭ്രമണപഥത്തിലേക്കുള്ള യാത്ര പിഴച്ചു; ഛിന്നഗ്രഹമേഖലയിലൂടെ പാഞ്ഞ് ഈ കാര്‍; ലോകം രണ്ടുദിവസമായി അന്വേഷിക്കുന്ന ‘സ്റ്റാര്‍മാന്‍’ അയച്ച അവസാന ‘സെല്‍ഫി’ ഇതാ

അവസാനമില്ലാത്ത യാത്രയായിരിക്കുമോ അത്?

ടെല്‍സ റോഡ്സ്റ്ററിലേറി സ്റ്റാര്‍മാന്‍ എന്ന പാവയുടെ യാത്ര എന്നവസാനിക്കും?

അന്യഗ്രഹജീവികളുടെ ചിത്രങ്ങള്‍ അയക്കാന്‍ സ്റ്റാര്‍മാന് ആകുമോ?

ശാസ്ത്രകുതുകികളുടെ സംശയങ്ങള്‍ക്ക് അവസാനമില്ല.

ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വഴി ബഹിരാകാശത്ത് സഞ്ചാരം തുടങ്ങിയ ടെല്‍സ റോഡ്സ്റ്ററിനെക്കുറിച്ചുള്ള വിവരങ്ങളറിയാനാണ് ലോകം ഒന്നാകെ രണ്ടുദിവസമായി ഇന്റര്‍നെറ്റില്‍ പരതുന്നത്.

കാറിന്റെ യാത്രയെക്കുറിച്ചറിയാന്‍ മണിക്കൂറില്‍ എട്ടുലക്ഷത്തോളം പേരാണ് ഇന്റര്‍നെറ്റ് തെരഞ്ഞത്.

കാറും ഫാല്‍ക്കണ്‍ ഹെവിയും വികസിപ്പിച്ച സ്‌പെയ്‌സ് എക്‌സിന്റെ ഔദ്യോഗിക ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടത് പത്തുലക്ഷത്തിലധികം പേര്‍.

കോടിക്കണക്കിനുവര്‍ഷം ബഹിരാകാശത്ത് തുടരാനുള്ള ശേഷിയുണ്ട് ടെല്‍സ റോഡ്സ്റ്ററിന്.

ഭൂമിയില്‍നിന്ന് 40 കോടി കിലോമീറ്റര്‍ അകലേക്ക് വാഹനം യാത്ര ചെയ്യുമെന്നാണ് കരുതുന്നത്. ആദ്യമായാണ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനം ബഹിരാകാശത്തേക്ക് അയക്കുന്നത്

ബഹിരാകാശത്തെ കനത്ത റേഡിയഷനെ നേരിടാന്‍ കഴിയും വിധമാണ് കാറിന്റെയും ഡ്രൈവറായ സ്റ്റാര്‍മാന്റെയും നിര്‍മാണം.

കാര്‍ വിജയകരമായി യാത്ര തുടരുകയാണെന്ന് വിക്ഷേപണം നടത്തിയ സ്‌പെയ്‌സ് കമ്പനി എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് പറഞ്ഞു.

ചൊവ്വയുടെ ഭ്രമണപഥത്തിലേക്കെത്താനുള്ള യാത്ര പിഴച്ചതിനാല്‍ വ്യാഴത്തിനുമുന്നിലുള്ള ഛിന്നഗ്രഹമേഖലയിലാണ് കാറിപ്പോഴുള്ളത്.

യാത്രയുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സ്റ്റാര്‍മാന്‍ ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുന്നു. അധികം വൈകാതെ ഫാല്‍ക്കണ്‍ ഹെവി പോലുള്ള റോക്കറ്റിലേറി മനുഷ്യന്‍ ചൊവ്വയിലേക്കെത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News