കേരളത്തിലെ ജനശതാബ്ദി യാത്രക്കാരോട്; നിങ്ങള്‍ കുടിക്കുന്നത് മനുഷ്യവിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളം; തെളിവായി ഇതാ വീഡിയോ

തിരുവനന്തപുരം: ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം ആഹാര യോഗ്യമല്ലെന്ന കണ്ടെത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ടോയിലെറ്റ് വെള്ളവും ശുദ്ധീകരിക്കാത്ത വെള്ളവും ഉപയോഗിച്ചാണ് ഭൂരിഭാഗം ട്രെയിനുകളിലും ഭക്ഷണം ഉണ്ടാക്കുന്നതെന്നും കണ്ടെത്തിയിരുന്നു.

ഇപ്പോഴിതാ, കേരളത്തിലെ ജനശതാബ്ദി കോച്ചുകളില്‍ യാത്ര ചെയ്യുന്നവരെ ആശങ്കയിലാക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നു.

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി കോച്ചുകളില്‍ വെള്ളം നിറയ്ക്കുന്ന ഹോസുകള്‍, മനുഷ്യവിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളത്തിലൂടെ വലിച്ചു കൊണ്ടുപോകുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഈ ഹോസുകള്‍ ഉപയോഗിച്ചു നിറയ്ക്കുന്ന വെള്ളമാണ് ബോഗികളില്‍ യാത്രക്കാര്‍ മുഖം കഴുകാനും ചിലര്‍ കുടിക്കാനും ഉപയോഗിക്കുന്നത്. ഈ വെള്ളം തന്നെയാണ് ഭക്ഷണം പാകംചെയ്യാന്‍ ഉപയോഗിക്കുന്നതെന്നതും യാത്രക്കാരില്‍ ആശങ്ക പടര്‍ത്തുന്നു.

തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഈ കാഴ്ചയെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here