വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം തെറ്റോ?; തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്

വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം തെറ്റല്ലെന്ന് നടി ഗായത്രി സുരേഷ്. പക്ഷെ തനിക്ക് അതിനോട് താല്‍പ്പര്യമില്ലെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഗായത്രി അഭിപ്രായപ്പെട്ടു.

‘വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം ഒരു കുറ്റകൃത്യമൊന്നുമല്ല. എന്നാല്‍ എനിക്ക് അതിനോട് താല്‍പര്യമില്ല.’

‘വെറുതെ ഒരു സുഖത്തിന് വേണ്ടിയാണെങ്കില്‍ അത് ശരിയല്ല. അത് ഓരോരുത്തരുടെ ചിന്താഗതിയ്ക്കനുസരിച്ചാണ്. അവരവര്‍ക്ക് ഇഷ്ടമാണെങ്കില്‍ എന്തുകൊണ്ട് ആയിക്കൂടാ?’- ഗായത്രി പറയുന്നു.

സെക്‌സ് ചെയ്യുന്നവര്‍ക്കിടയില്‍ വൈകാരികമായ ബന്ധം വേണമെന്നും ഗായത്രി സുരേഷ് അഭിപ്രായപ്പെട്ടു.

അതേസമയം, ഗായത്രിയുടെ തുറന്നുപറച്ചിലിനോട് രൂക്ഷ വിമര്‍ശനമാണ് സൈബര്‍ ആങ്ങളമാര്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here