വാളയാര്‍ ഇനി മുതല്‍ ക്യാമറക്കണ്ണുകളില്‍

അതിര്‍ത്തി കടന്നെത്തുന്ന ചരക്കു വാഹനങ്ങളെ നിരീക്ഷിക്കാന്‍ വാളയാറില്‍ ഇനി മുതല്‍ ക്യാമറക്കണ്ണുകള്‍. GSTക്ക് ശേഷം വാണിജ്യനികുതി ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായതോടെയാണ് അതിര്‍ത്തികളില്‍ പുതിയ പരിശോധന സംവിധാനമേര്‍പ്പെടുത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ വാളയാറില്‍ ആദ്യ ക്യാമറ സ്ഥാപിച്ചു.

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും പേരുമെല്ലാം വ്യക്തമായി കാണുന്ന തരത്തിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. ഇ-വേ ബില്ലടച്ചാണ് ചരക്ക് വാഹനങ്ങള്‍ കടന്നു വരുന്നതെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വാളയാറിന് പുറമെ പാലക്കാട് ജില്ലയില്‍ വാണിജ്യനികുതി ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തും മറ്റ് അതിര്‍ത്തി റോഡുകളിലുമായി 32 ക്യാമറകള്‍ സ്ഥാപിയ്ക്കും. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് പകര്‍ത്താനായി അത്യാധുനിക ക്യാമറയും ഇതിന് പുറമെ മറ്റൊരു വീഡിയോ ക്യാമറയും എല്ലാ കേന്ദ്രങ്ങളിലും ഉണ്ടാവും

ഊരാളുങ്കല്‍ സൊസൈറ്റിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ക്യാമറ സ്ഥാപിച്ചത്. 3.8 കോടി രൂപ മുതല്‍ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാളയാറിലെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായാല്‍ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here