ഡ്രൈവിങ് ടെസ്‌ററ് പാസാകാതിരുന്ന ദേഷ്യത്തില്‍ ആര്‍ടിഎയെ കളിയാക്കി; യുവാവിന് പിഴ 87 ലക്ഷം

ഡ്രൈവിങ് ടെസ്റ്റ് പാസാകാന്‍ കഴിയാതിരുന്നതിന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ കളിയാക്കി ഈമെയില്‍ പ്രരിപ്പിച്ച ഇന്ത്യന്‍ യുവാവിന് 500,000 ദിര്‍ഹം അഥവാ ഇന്ത്യന്‍രൂപ 87 ലക്ഷം രൂപ പിഴയും മൂന്നു മാസം ജയില്‍ ശിക്ഷയും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചു.

ഇമെയില്‍ വഴി ആര്‍ടിഎയെ മോശമായി പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് 25 വയസുള്ള ഇന്ത്യന്‍ യുവാവിന് ശിക്ഷ കോടതി വിധിച്ചത്. ‘ഡ്രൈവിങ് ടെസ്റ്റിന് എത്തുന്ന പാവങ്ങളെ മനഃപൂര്‍വം തോല്‍പ്പിച്ച് പണം നഷ്ടപ്പെടുത്തുകയാണ്’ എന്നാണ് യുവാവ് ഈമെയിലുടെ ദുബായ്

ആര്‍ടിഎ യെ കളിയാക്കി പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ മെയില്‍ വഴി പ്രചരിച്ച കാര്യം ആര്‍ടിഎയാണ് ദുബായ് പൊലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്
ഡ്രൈവിങ് ടെസ്റ്റ് പാസാകാന്‍ കഴിയാതിരുന്ന ദേഷ്യത്തിലാണ് താന്‍ ഇത്തരമൊരു സന്ദേശം അയച്ചതെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു.

രേഖകള്‍ പരിശോധിച്ചപ്പോള്‍ യുവാവിന്റെ സ്വകാര്യ ഇമെയില്‍ ഐഡിയില്‍ നിന്നുമാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായി.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ മെയില്‍ അയച്ചത്.ഈ ഫോണും ദുബായ് പൊലീസ് കോടതിയില്‍ ഹാജരാക്കി.

സര്‍ക്കാര്‍ വകുപ്പിനെ കളിയാക്കിയതിനും മോശമായി ചിത്രീകരിച്ചതിനുമാണ്ശിക്ഷ കൂടാതെ സൈബര്‍ കുറ്റകൃത്യവും ഇയാള്‍ക്കെതിരെ ചുമത്തി. നിലവിലുള്ള ഈ വിധിക്കെതിരെ 15 ദിവസത്തിനുള്ളില്‍ ഈയാള്‍ക്ക് അപ്പീല്‍ കോടതിയെ സമീപിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News