ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രംകുറിക്കാന്‍ ഒരുങ്ങി ഇന്ത്യ

തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ജൊഹന്നാസ് ബര്‍ഗിലാണ് മത്സരം. ഇന്നത്തെ കളി കൂടി ജയിച്ചാല്‍   ഇന്ത്യയ്ക്ക് ഏകദിന റാംങ്കില് ഒന്നാം സ്ഥാനവും  പരമ്പരയും  സ്വന്തമാക്കാം. പരുക്ക് മാറിയ ദക്ഷിണാഫ്രിക്കന് താരം എബിഡി വില്ലിയേഴ്സ് ടീമില് ഇടം നേടുമെന്നാണ് സൂചന. അതേസമയം ഇന്ത്യന് ടീമില് മാറ്റങ്ങളുണ്ടായേക്കില്ല

ആറു മത്സരമുള്ള പരമ്പരയില്‍ മൂന്നു കളിയും ആധികാരികമായി ജയിച്ചശേഷമാണ് ഇന്ത്യ ഇന്ന് ജൊഹന്നസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ എത്തുന്നത്. ടെസ്റ്റ്പരമ്പര നഷ്ടമായ ഇന്ത്യ ഏകദിനത്തില്‍ അജയ്യരായി മുന്നേറുന്നതാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടത്.

ആദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ തുടരെ മൂന്ന് ഏകദിനം ജയിച്ചത്. ഡര്‍ബനില്‍ ആധികാരിക ജയംകുറിച്ച ഇന്ത്യ ന്യൂലാന്‍ഡ്‌സിലും കേപ്ടൗണിലും അത് ആവര്‍ത്തിച്ചു. ന്യൂ വാണ്ടറേഴ്‌സിലും വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ ആദ്യമായി ഇന്ത്യ പരമ്പര നേടും. ലോക ഒന്നാം നമ്പര്‍ സ്ഥാനവും വിരാട് കോഹ്ലിക്കും സംഘത്തിനും സ്വന്തമാകും.

2011ല്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ പരമ്പരവിജയത്തിനടുത്തെത്തി. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ 21ന് മുന്നില്‍നിന്നശേഷം പരമ്പര കൈവിട്ടു. 32ന് അന്ന് ദക്ഷിണാഫ്രിക്ക പരമ്പര നേടി.

ദക്ഷിണാഫ്രിക്കയില്‍ ഉജ്വലഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കഴിഞ്ഞ ഏകദിനത്തിലും സെഞ്ചുറിയടിച്ച് കോഹ്ലി ഇന്ത്യന്‍ ഇന്നിങ്‌സിലെ നെടുന്തൂണായി. ഏകദിനത്തില്‍ കോഹ്ലിയുടെ 34ാം സെഞ്ചുറിയായിരുന്നു അത്. ക്യാപ്റ്റനൊപ്പം ശിഖര്‍ ധവാനും അടിച്ചുതകര്‍ക്കുന്നു. രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍നിരയില്‍ ഇതുവരെ തിളങ്ങാത്തത്.

ദക്ഷിണാഫ്രിക്കയെ സ്പിന്‍കെണിയിലാണ് ഇന്ത്യ മൂന്നു മത്സരങ്ങളിലും വീഴ്ത്തിയത്. കൈക്കുഴകൊണ്ട് അത്ഭുതം കാണിക്കുകയാണ് കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹാലും. ഇവര്‍ ഒരുക്കുന്ന സ്പിന്‍കുരുക്കില്‍ ദക്ഷിണാഫ്രക്കന്‍ ബാറ്റിങ്ങിന്റെ കടപുഴകി. കുല്‍ദീപും ചഹാലും ഓരോ മത്സരം കഴിയുംതോറും കൂടുതല്‍ അപകടകാരികളാവുകയാണ്. മൂന്നു മത്സരങ്ങളില്‍നിന്ന് 21 വിക്കറ്റ്് ഇവര്‍ നേടി. ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയുംകൂടി ചേരുമ്പോള്‍ ഇന്ത്യന്‍ ബൗളിങ്ങിന് മൂര്‍ച്ച കൂടും.

പരിക്കിന്റെ പിടിയിലായ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായി ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലിയേഴ്‌സ് തിരിച്ചെത്തും. പക്ഷേ ഡിവില്ലിയേഴ്‌സിന്റെ പരിക്കു സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നുണ്ട്. സ്പിന്‍മാര്‍മാരെ നന്നായി കൈകാര്യംചെയ്യുന്ന ഡിവില്ലിയേഴ്‌സ് തിരിച്ചെത്തുന്നത് ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ഡിവില്ലിയേഴ്‌സിന് കൈവിരലിന് പരിക്കേറ്റത്. പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളും നഷ്ടമായി. ഡിവില്ലിയേഴ്‌സ് ഇറങ്ങിയാല്‍ ഖായ സോണ്ടോയ്ക്ക് സ്ഥാനം നഷ്ടമായേക്കും.

എയ്ഡന്‍ മാര്‍ക്രംതന്നെയാണ് നാലാം മത്സരത്തില്‍ ആതിഥേയരെ നയിക്കുക.

ക്യാന്‍സര്‍ അവബോധം സൃഷ്ടിക്കുന്നതിന് പിങ്ക് ജഴ്‌സിയിലാണ് ദക്ഷിണാഫ്രിക്ക കളിക്കുക. ടീം: ദക്ഷിണാഫ്രിക്കബ എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹഷിം അംല, ജെ പി ഡുമിനി, എ ബി ഡിവില്ലിയേഴ്‌സ്, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസെന്‍, ക്രിസ് മോറിസ്, ആന്‍ഡിലെ ഫെഹ്ലുക്വായോ, കഗീസോ റബാദ/ലുംഗി എന്‍ഗിഡി, മോണി മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍.

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, ധോണി, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍,കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹാല്‍, ബുമ്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News