സ്വകാര്യ ബസ്പണിമുടക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കുന്നു. ഫെബ്രുവരി 16 മുതലാണ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്തസമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നേരത്തെ ജനുവരി 31 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ബസ് ഉടമകള്‍ പിന്‍വലിച്ചിരുന്നു.

എന്നാല്‍ അന്ന് ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ ഇനിയും നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും അനിശ്ചിതകാലസമരവുമായി മുന്നോട്ട് പോകാന്‍ സമരക്കാരെ പ്രേരിപ്പിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധന നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്ന വര്‍ധനയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്.

വിദ്യാര്‍ത്ഥികളുട കണ്‍സെഷന്‍ 50 ശതമാനം വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക എന്നിവയാണ് ബസ് ഉടമകളുട ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News