ചികിത്സാ ചിലവ്; യുഡിഎഫ് എംഎല്‍എമാര്‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍; തെളിവുകള്‍ പീപ്പിള്‍ ടിവി പുറത്തുവിടുന്നു; എക്സ്ക്ലൂസീവ്

ചികിത്സാ ചിലവിനത്തില്‍ യു.ഡി.എഫിലെ പ്രമുഖ എം.എല്‍.എ മാര്‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ, 7 പേര്‍ മാത്രം കൈപ്പറ്റിയത് 68 ലക്ഷം രൂപ.2016 ജൂണ്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പുറത്തു വരുമ്പോള്‍ ചികിത്സാ ചിലവിനത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയിരിക്കുന്നത് തൃക്കാക്കര എം.എല്‍.എ പി.ടി തോമസാണ്.

പതിനെട്ടു ലക്ഷത്തി മുപ്പത്തി ഒന്നായിരത്തി തൊള്ളായിരത്തി അറുപത്തി ആറു രുപയാണ് തോമസ് കൈപറ്റിയിരിക്കുന്നത്.

പ്രതിപക്ഷ ഉപനേതാവും കോഴിക്കോട് സൗത്ത് എം.എല്‍.എ യുമായ എം.കെ മുനീര്‍ പതിനഞ്ചു ലക്ഷത്തി മുപ്പത്തി അയ്യായിരത്തി നാനൂറ്റി ഏഴു രുപയാണ് ചികിത്സ ചിലവിനത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കൈപ്പറ്റിയത്.

മറ്റൊരു കോണ്‍ഗ്രസ്സ് എം.എല്‍.എ യായ കെ.മുരളീധരന്‍ എഴുതി വാങ്ങിയതാവട്ടെ പത്ത് ലക്ഷത്തി ഇരുപത്തി ആറായിരത്തി നാനൂറ്റി ഒന്നു രുപയും.

ലീഗ് നേതാവും മഞ്ചേശ്വരം എം.എല്‍.എയുമായ പി.ബി അബ്ദുള്‍ റസാഖ്, ഏഴ് ലക്ഷത്തി എഴുപത്തി ആറായിരത്തി നാനൂറ്റി എട്ട് രൂപയാണ് ചികിത്സാ ചിലവിനത്തില്‍ എഴുതി എടുത്തത്.

മറ്റൊരു എം.എല്‍.എ യും മുന്‍മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വാങ്ങിയതാകട്ടെ 4,84,840 രൂപയാണ്.

ഇരിക്കൂര്‍ എം.എല്‍.എ കെ.സി ജോസഫ് വാങ്ങിയത് 6,52,210 രൂപ.കേരള കോണ്‍ഗ്രസ്സ് നേതാവും കടുത്തുരുത്തി എം.എല്‍.എ യുമായ മോന്‍സ് ജോസഫ് കൈപ്പറ്റിയത് 3,77,049 രൂപയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ചികിത്സാ ചിലവിനത്തില്‍ ഒരു രൂപ പോലും വാങ്ങാത്ത എം.എല്‍.എ മാരും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here