മോദിയുടെ യുഎഇ സന്ദര്‍ശനം ഇന്നും നാളെയും

പലസ്തീന്‍ സന്ദര്‍ശനത്തിനു ശേഷം ഇന്നു വൈകിട്ട് അബുദാബിയിലെത്തുന്ന മോദി അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ശേഷം അത്താഴവിരുന്ന്.

അബുദാബിയിലെ യുദ്ധ സ്മാരകമായ വാഹത് അല്‍ കരാമയില്‍ നാളെ രാവിലെ മോദി സന്ദര്‍ശനം നടത്തും. തുടര്‍ന്നു ദുബായിലെത്തുന്ന അദ്ദേഹം ഓപ്പറാ ഹൗസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇവിടെ നിന്നു ടെലികോണ്‍ഫറന്‍സിലൂടെയാണു നിര്‍വഹിക്കുക. യുഎഇ സന്ദര്‍ശനത്തിനുശേഷം മോദി ഒമാനിലേക്കു പുറപ്പെടും.

മസ്‌കത്തില്‍ നാളെ വൈകിട്ട് ആറിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ മുപ്പതിനായിരത്തിലേറെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. സന്ദര്‍ശനത്തിനിടെ യുഎഇയുമായി സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും. ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാകും മുഖ്യകൂടിക്കാഴ്ചകള്‍.

യുഎഇ സന്ദര്‍ശന വേളയില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനു പുറമെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍  ഊര്‍ജ്ജം , അടിസ്ഥാന മേഖല , ബഹിരാകാശം എന്നീ മേഖലകളില്‍ സുപ്രധാന കരാറുകളില്‍ ഒപ്പ് വെക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News