ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

മുംബൈ: ഇന്ത്യന്‍ സിനിമയിലെ താരരാജാവ് അമിത്ഭ് ബച്ചനെ ഇന്നലെ വൈകിട്ടോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലം ലീലാവതി ആശുപത്രിയിലാണ് ബിഗ് ബിയെ പ്രവേശിപ്പിച്ചത്.

എന്നാല്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും ബച്ചന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബച്ചന്‍ ആശുപത്രി വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

മകന്‍ അഭിഷേക് ബച്ചനൊപ്പമാണ് അമിതാഭ് ആശുപത്രിയിലെത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News