റണ്‍വെയില്‍ വിമാനം പണിമുടക്കി; 35000 കിലോ ഭാരമുള്ള വിമാനം തള്ളിമാറ്റിയത് ജീവനക്കാരും യാത്രക്കാരും; അത്യപൂര്‍വ്വ വീഡിയോ വൈറല്‍

യാത്രയ്ക്കിടയില്‍ വിമാനങ്ങളില്‍ തകരാറുണ്ടാകുന്ന വാര്‍ത്തകളാണ് സാധാരണ ഗതിയില്‍ ഏവരും കേള്‍ക്കാറുള്ളത്. എന്നാല്‍ പറന്നുയരാന്‍ തയ്യാറെടുക്കവെ റണ്‍വെയില്‍ വെച്ച് വിമാനം പണിമുടക്കിയതും 35000 കിലോ ഗ്രാം ഭാരമുള്ള വിമാനം യാത്രക്കാരും ജീവനക്കാരും കൂടി തള്ളി നീക്കേണ്ടി വന്നു വെന്നതുമാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഇന്തോനേഷ്യയിലാണ് സംഭവം. ഇന്‍റര്‍നെറ്റ് സംവിധാനം നഷ്ടമായതോടെയാണ് വിമാനം റണ്‍വെയില്‍ കിടന്നത്. ഇന്തോനേഷ്യല്‍ എയര്‍ക്രാഫ്റ്റായ ഗരുഡ തംബോല്‍ക്ക വിമാനത്താവളത്തിലെ റണ്‍വെയില്‍ കുടുങ്ങിയതോടെ മറ്റ് വിമാനങ്ങളുടെ സര്‍വ്വീസിനേയും ഇത് ബാധിച്ചു.

ഇതോടെയാണ് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് 35000 കിലോഗ്രാം ഭാരമുള്ള ഗരുഡയെ തളഌ നീക്കിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News