സീസറിന്‍റെ ഭാര്യ സംശയത്തിന് അതീതയായിരിക്കേണ്ടേ?; കേരളാ വി സി യോടാണ് ചോദ്യം; പീപ്പിള്‍ അന്വേഷണ പരമ്പര; സർ”വികല”ശാല ആരംഭിക്കുന്നു

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പി.കെ രാധാകൃഷ്ണന്‍റെ പിഎച്ച്ഡി തീതീസ് സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായതായതിന് പിന്നില്‍ ദുരൂഹത തുടരുന്നു. ഗവേഷണ പ്രബന്ധം സര്‍വ്വകലാശാല ലൈബറിയില്‍ ഇല്ലെന്ന് വിവരാവകാശ രേഖ പുറത്തായിട്ടും വിസി മൗനം തുടരുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

പ്രോ വൈസ് ചാന്‍സിലറായിരുന്ന വീരമണികണ്ഠന്‍റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് കാലിക്കട്ട് സര്‍വ്വകലാശാല കണ്ടെത്തിയതിന് പിന്നാലെയാണ് കേരള സര്‍വ്വകാലാശാല വൈസ് ചാന്‍സിലറുടെ ഡോക്ടറല്‍ തീസിസ് സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായത്.

സ്വന്തം കൈയ്യിലെ ഗവേഷണ പ്രബന്ധം പുറത്ത് വിട്ട് വിസി സംശയ നി‍ഴലില്‍ നിന്ന് പുറത്ത് വരണമെന്ന് അക്കാദമിക്ക് സമൂഹം ആവശ്യം ഉന്നയിക്കുന്നു. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പി.കെ രാധാകൃഷ്ണന്‍ രസതന്ത്രത്തിലാണ് ഗവേഷണം ചെയ്തത്.

സോളിഡ് സ്റ്റേറ്റ് ഡീകോപോസിഷന്‍ കൈനറ്റിക്സ് എന്ന വിഷയത്തില്‍ ഗവേഷണം ചെയ്ത പികെ രാധാകൃഷ്ണന് 1985 ല്‍ കേരളാ സര്‍വ്വകാലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 2014 കേരള സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സിലറായി നിയമിച്ചു.

അന്നത്തെ പ്രോ വൈസ് ചാന്‍സിലറായിരുന്ന വീരമണികണ്ഠന്‍റെ ഗവേഷണ പ്രബന്ധം കോപ്പിയച്ചതാണെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് തികച്ചും ദുരൂഹ സാഹചര്യത്തില്‍ പികെ രാധാകൃഷ്ണന്‍റെയും ഗവേഷണ പ്രബന്ധം കാണാതയത്. ഗവേഷണ പ്രബന്ധത്തിന്‍റെ കോപ്പി സര്‍വ്വകലാശാല ലൈബ്രറിയ്ല്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ രേഖ തെളിയിക്കുന്നത് .

തന്‍റെ ഗവേഷണ പ്രബന്ധം കാണാനില്ലെന്ന് വാര്‍ത്ത വന്ന് മാസങ്ങള്‍ ക‍ഴിഞ്ഞിട്ടും വൈസ് ചാന്‍സിലറായ പികെ രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച് ഒരു വിശദീകരണവും നല്‍കാതിനെ തുടര്‍ന്നാണ് പീപ്പിള്‍ വാര്‍ത്ത സംഘം അദ്ദേഹത്തെ സമീപ്പിച്ചത് .

എന്നാല്‍ ഒന്നും പറയാതെ അദ്ദേഹം ഒാഫീസ് മുറിയിലേക്ക് പോകുകയായിരുന്നു. സ്വന്തം കൈയ്യിലെ ഗവേഷണ പ്രബന്ധം പുറത്ത് വിട്ട് വിസി സംശയ നി‍ഴലില്‍ നിന്ന് പുറത്ത് വരണമെന്ന് ഈ സാഹചര്യത്തിലാണ് അക്കാദമിക്ക് സമൂഹം ആവശ്യമുന്നയിക്കുന്നത് .

വൈസ് ചാന്‍സിലര്‍ പി കെ രാധാകൃഷ്ണന്‍ സംശയ നി‍ഴലില്‍ നിന്ന് പുറത്ത് വരണമെന്ന് മുന്‍ സംസ്കൃത സര്‍വ്വകലാശാല വിസി ഡോ.ജെ പ്രസാദ് ആവശ്യപ്പെട്ടു.

തന്‍റെ ഗവേഷണ വിഷയത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ചോദന ഉല്‍കൊളളണമെന്ന് എതൊരു ഗവേഷകന്‍റെയും ആഗ്രഹമാണ് . സീസറിന്‍റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നത് ഒരു പ്രയോഗം ആണ് . സ്വന്തം ഗവേഷണ പ്രബന്ധത്തെ സംബന്ധിച്ച് ഒട്ടെറെ ദൂരൂഹത നിലനിള്‍ക്കുമ്പോ‍ഴും അതിനൊന്നും മറുപടി പറയാതെ ഒ‍ഴിഞ്ഞ് മാറുകയാണ് കേരള വി സി പികെ രാധാകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here