തോമസ് ഐസക്കിനെതിരെ വിവാദ പരാമര്‍ശവുമായി എംഎം ഹസന്‍; വീഡിയോ

ചേര്‍ത്തല: ധന വകുപ്പുമന്ത്രി ടി.എം.തോമസ്‌ഐസക്കിനെതിരെ വിവാദ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. വീട്ടമ്മയില്ലാത്ത വീട്ടിലിരുന്നു ബജറ്റ് തയ്യാറാക്കിയതിനാലാണ് ഐസക്ക് ബജറ്റിനിടെ മലയാളത്തിലെ വനിതാ എഴുത്തുകാരുടെ വരികള്‍ ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കേരളാ മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമര്‍ശം.

മലയാളത്തിലെ വനിതാ എഴുത്തുകാരെ മാത്രമേ ബജറ്റില്‍ പരമര്‍ശിച്ചിട്ടുള്ളു. ഇതു എന്തുകൊണ്ടാണെന്നു തനിക്കുമനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാറാ ജോസഫ്,കെ.ആര്‍.മീര,പി.വത്സല,ലളിതാംബിക അന്തര്‍ജനം തുടങ്ങി പുതിയതും പഴയതുമായ വനിതാ എഴുത്തുകാരുടെ വരികള്‍ മാത്രമാണുപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here