നല്ലത് പറയാന്‍ മടി കാട്ടില്ല; ഇതാണ് പൃഥിയുടെ മാതൃക

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് പൃഥിരാജ്. കഥാപാത്രങ്ങള്‍ക്കപ്പുറം നിലപാട് കൊണ്ടും അഭിപ്രായം കൊണ്ടും താരം ഏവരുടേയും മനം കവരുന്നത് പതിവാണ്.

നിവിന്‍ പോളിയുടെ അഭിനയത്തെ വാനോളം വാ‍ഴ്ത്തി പൃഥി രംഗത്തെത്തിയിരിക്കുകയാണ്. ഹേയ് ജൂഡിലെ നിവിന്‍റെ അഭിനയം അതിഗംഭിരമാണെന്ന പൃഥി അഭിപ്രായപ്പെട്ടത്.

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നിവിന് അഭിനന്ദനവുമായി പ്രിയതാരമെത്തിയത്. പൃഥ്വിയുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ് നിവിന്‍ പോളി കൂടി രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തുക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here