ഭക്ഷണം നല്‍കാതെ മുത്തച്ഛന്റെ പീഡനം: ഉള്ളുപിടയും പെണ്‍കുട്ടിയുടെ ഈ ചിത്രങ്ങള്‍ കണ്ടാല്‍

ജപ്പാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ ചിത്രങ്ങളാണ് ഇത്. ഭാരം വെറും 16 കിലോഗ്രാം മാത്രം. മുത്തച്ഛന്റെ കടുത്ത പീഡനങ്ങളുടെ ഫലമായാണ് ഈ പെണ്‍കുട്ടി ക്രൂരമായ അവസ്ഥയിലായി മാറിയത്.

മുത്തച്ഛന്റെ തടവറയില്‍ നിന്നും രക്ഷപ്പെടുത്തിയ ശേഷം പെണ്‍കുട്ടി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ചിത്രങ്ങളാണ് ഇവ. വര്‍ഷങ്ങളോളം ഭക്ഷണം നല്‍കാതെ മുത്തച്ഛന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഗാര്‍ഹികപീഡനത്തില്‍ നിന്ന് രക്ഷപെടുമ്പോളുള്ള പെണ്‍കുട്ടിയുടെ അവസ്ഥയാണ് ഫോട്ടോയില്‍ കാണുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രക്ഷപെടുത്തിയപ്പോള്‍ എടുത്ത സെല്‍ഫികള്‍ ഓരോന്നും പെണ്‍കുട്ടി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുകയായിരുന്നു.

അന്ന് രക്ഷപ്പെടുത്തുമ്പോള്‍ 16 കിലോഗ്രാം മാത്രമായിരുന്നു ഇവരുടെ ഭാരം. പിന്നീട് രക്ഷപ്പെടുത്തിയ ശേഷമുള്ള ഇവരുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News