വയര്‍ കുറയ്ക്കാം ദിവസങ്ങള്‍ കൊണ്ട്

തടിയും വയറും കുറയ്ക്കാന്‍ പല മരുന്നുകളും വിപണിയില്‍ വരുന്നുണ്ടെങ്കിലും ഇത് പലപ്പോഴും പല പാര്‍ശ്വഫലങ്ങളും വരുത്താറുണ്ട്. ഇത്തരം പ്രശ്‌നങ്ങളൊന്നും നല്‍കാത്ത വീട്ടുവൈദ്യങ്ങള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

ഇത്തരം വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് ഉലുവ. അല്‍പം കയ്പു രുചിയുള്ള ഇത് ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണെന്നു മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നു കൂടിയാണ്. ഉലുവ ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ വയറും തടിയും പെട്ടെന്നു തന്നെ കുറയുകയും ചെയ്യും. ഉലുവ കുതിര്‍ത്തി അരച്ച് ഇതില്‍ അല്‍പം ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കാം.

ഇത് വയര്‍ കുറയാന്‍ നല്ലതാണ്. ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ കുതിര്‍ത്തുക. രാവിലെ ഈ വെള്ളം കുടിയ്ക്കാം, ഉലുവ ചവച്ചരച്ചു കഴിയ്ക്കുകയും ചെയ്യാം. വെറുംവയറ്റില്‍ അടുപ്പിച്ചു കഴിക്കണം. ഉലുവ കുതിര്‍ത്തോ അല്ലാതെയോ വെള്ളം ചേര്‍ത്തരയ്ക്കുക.

ഇത് നല്ല പേസ്റ്റായിക്കഴിയുമ്പോള്‍ പാനില്‍ വെള്ളം തിളപ്പിച്ച് ഈ പേസ്റ്റ് ഇതില്‍ ചേര്‍ത്തിളക്കുക. അല്‍നേരം കഴിയുമ്പോള്‍ വാങ്ങി വയ്ക്കണം. ഇത് മൂന്നു മണിക്കൂര്‍ വച്ച ശേഷം ഊറ്റിയെടുത്ത് ഇതില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കണം.

ദിവസവും രാവിലെ ഇതു വെറുംവയറ്റില്‍ കുടിയ്ക്കാം. അല്‍പം ഉലുവ അരച്ച് പേസ്റ്റാക്കി അല്‍പം വെള്ളത്തിലൊഴിച്ച് ചൂടാക്കുക. ഇത് തണുത്ത ശേഷം ഇതിലേക്ക് തേന്‍ മിക്‌സ് ചെയ്യാം. എല്ലാ ദിവസവും രാവിലെ ഇത് കഴിച്ചാല്‍ രണ്ടാഴച കൊണ്ട് തന്നെ ഫലം കാണും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here