വീണ്ടും കൊഹ്ലിയും ധവാനും; അര്‍ധസെഞ്ചുറിയുമായി ഇന്ത്യക്ക് കുതിപ്പാകുന്നു; രക്ഷയില്ലാതെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍

ദക്ഷിണാഫ്രിക്കയില്‍ ഇതിഹാസം കുറിക്കാനായി കളത്തിലിറങ്ങിയ ടീം ഇന്ത്യശക്തമായ നിലയില്‍.  ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രോഹിത് ശര്‍മ്മയുടെ വിക്കറ്റ് ആദ്യം തന്നെ നഷ്ടമായെങ്കിലും കൊഹ്ലിയും ധവാനും കളി വരുതിയിലാക്കിയിട്ടുണ്ട്.

അര്‍ധ സെഞ്ചുറി പിന്നിട്ട ഇരുവരും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നാലുപാടും പായിക്കുകയാണ്. ധവാനാണ് കൂടുതല്‍ അക്രമണകാരി. മികച്ച ഷോട്ടുകളുമായി കൊഹ്ലിയും കളം പിടിച്ചിട്ടുണ്ട്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 27 ഓവറില്‍ 1 ന് 166 എന്ന നിലയിലാണ്. ധവാനും കൊഹ്ലിയുമാണ് ക്രീസില്‍

ആറ് മത്സര പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് നില്‍ക്കുകയാണ് കൊഹ്ലിയും കൂട്ടരും. ഇന്ന് കൂടി വിജയമാവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

അങ്ങനെയെങ്കില്‍ ചരിത്രത്തിലാധ്യമായാകും ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര വിജയം നേടുക. അതേസമയം പരിക്കില്‍ നിന്ന് മുക്തനായ എ ബി ഡിവില്ലേ‍ഴ്സ് കളിക്കുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍.

റിസ്റ്റ് സ്പിന്നര്‍മാരായ ചാഹലിന്‍റെയും കുല്‍ദീപിന്‍റെയും നായകന്‍ വിരാട് കൊഹ്ലിയുടെയും മികച്ച ഫോമാണ് ഇന്ത്യയുടെ കരുത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News