ആ ആഗ്രഹം സഫലമായി; ആദിയെ കാണാന്‍ ഒരു കൊച്ചു സമ്മാനവുമായി പ്രിയ സഖാവ് പിണറായിയെത്തി

മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്നാവശ്യപ്പെട്ട് കരഞ്ഞ ആദിഷിനെ ആരും മറന്നിട്ടില്ല. ഒടുവില്‍ ആദിഷിന്റെ ആ ആഗ്രഹം സഫലമായി.

പിണറായിയെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ ആദിഷ് ഒടുവില്‍ പിണറായിയെ കണ്ട് സമ്മാനവും വാങ്ങി സെല്‍ഫിയുമെടുത്തു. പിണറായിയെ കാണണമെന്നാവശ്യപ്പെട്ട് കരഞ്ഞ ആദിഷിനെ ആരും മറന്നിട്ടില്ല.

പിണറായി വിജയനെ കാണണം എന്നാവശ്യപ്പെട്ട് ആദിഷ് വാശി പിടിച്ച് കരയുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘പിണറായി കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് ഞാനും കമ്മ്യൂണിസ്റ്റാണ്. ഒരു പാട് ഇഷ്ടമാണ് പിണറായിയെ.

എന്തിനാ പിണറായി വിജയനെ കാണുന്നത് എന്നതിനുള്ള ചോദ്യത്തിന് ഈ കൊച്ചു മിടുക്കന്റ മറുപടി ഇങ്ങനെയായിരുന്നു. ഈ വീഡിയോ കണ്ട് പിണറായി ആദിഷിനെ നേരിട്ട് കാണാന്‍ ക്ഷണിക്കുകയായിരുന്നു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് പിണറായി ആദിഷിനെ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News