ധനുഷ് തകര്‍ക്കും; ഹോളിവുഡ് അരങ്ങേറ്റം ഗംഭീരമാകുമെന്ന സൂചന നല്‍കി ട്രെയിലര്‍

കോളിവുഡ് സൂപ്പര്‍ താരം ധനുഷിന്റെ ഹോളിവുഡിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രമായ ദി എക്സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് എ ഫക്കീറിന്റെ ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്. ട്വിറ്ററിലൂടെ ധനുഷ് തന്നെയാണ് പോസ്റ്ററും ട്രെയിലറും പങ്കുവെച്ചത്.

ധനുഷ് നായകനാകുന്ന ആദ്യ ഹോളിവുഡ് ചിത്രമാണിത്. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്‌ന് പ്യുലര്‍ടൊലസിന്റെ നോവല്‍ അടിസ്ഥാനമാക്കിയുള്ളതാണ്. നാട്ടില്‍ നിന്ന് പാരിസിലേയ്ക്കു എത്തുന്ന യുവാവിനെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്ന് ഗ്രാമവാസികളെ പറഞ്ഞ് ധരിപ്പിച്ചാണ് ഇയാള്‍ പാരിസിലേയ്ക്കു പറക്കുന്നത്. അപ്പോള്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളും ചെന്നു ചാടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ആധാരം.

ഇംഗ്ലീഷിലും ഫ്രഞ്ചിലും റിലീസ് ചെയ്യുന്ന ചിത്രം കോമഡി-അഡ്വഞ്ചര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. മുബൈ, ബ്രസല്‍സ്, റോം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here