പാചകക്കാരനായി അനൂപ് മേനോന്‍; എന്റെ മെഴുതിരി അത്താഴങ്ങളുടെ ആദ്യ പോസ്റ്റര്‍

അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രമായ എന്റെ മെഴുതിരി അത്താഴങ്ങളുടെ ആദ്യ പോസ്റ്റര്‍ പുറത്തെത്തി. നവാഗതനായ സൂരജ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മിയ, പുതുമുഖ താരം ഹന്ന എന്നിവര്‍  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്.

ചിത്രത്തില്‍ പാചകക്കാരന്റെ വേഷത്തില്‍ അനൂപ് മേനോന്‍ എത്തുമ്പോള്‍ മെഴുകുതിരി നിര്‍മാണം നടത്തുന്ന വ്യക്തിയായി മിയ എത്തുന്നു.

999 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റ ബാനറില്‍ നോബിള്‍ ജോസ് നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങളൊരുക്കുന്നത് എം.ജയചന്ദ്രനും റഫീഖ് അഹമ്മദുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News