ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യന്‍ വിപണിയില്‍; അവതരിപ്പിച്ചത് സച്ചിന്‍ തെണ്ടുല്‍ക്കര്‍

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യന്‍ വിപണിയില്‍. സച്ചിന്‍ തെണ്ടുല്‍ക്കറാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പുതിയ 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോയെ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

58.9 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 630i സ്‌പോര്‍ട്‌ലൈന്‍ വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് 6 സീരീസ് ജിടിയുടെ തയ്യാറാക്കിയിരിക്കുന്നത്.

മെര്‍സിഡീസ് ഇ-ക്ലാസ് ലോങ്-വീല്‍ബേസ് പതിപ്പാണ് ഇന്ത്യയില്‍ പുതിയ ബിഎംഡബ്ല്യു 6 സീരീസ് ജിടിയുടെ പ്രധാന എതിരാളി.

2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു 630i ജിടിയുടെ പവര്‍ഹൗസ്. 5,000-6,500 rpm ല്‍ 254 bhp കരുത്തും 1,550-4,400 rpm ല്‍ 400 Nm torque ഉം 2.0 ലിറ്റര്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുക. പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു 630i ജിടിക്ക് വേണ്ടത് 6.3 സെക്കന്‍ഡുകള്‍ മാത്രമാണ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ്‌സ്പീഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here