കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചു; രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച 2 പേരെ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ സ്വദേശികളായ അബൂബക്കര്‍,ഷിബു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് വാട്‌സാപ്പിലൂടെയാണ് ഇരുവരും വ്യാജ പ്രചരണം നടത്തിയത്.

പറവൂര്‍ ജാറ പടിക്ക് സമീപം തന്റെ ഓട്ടോയില്‍ ടൂ വീലര്‍ ഇടിക്കുകയും ഓടിച്ചയാളുടെ ജാക്കറ്റില്‍ നിന്ന് രണ്ട് വയസുള്ള കുട്ടി തെറിച്ച് വീണത് കണ്ടെന്നുമാണ് ഓട്ടോ ഡ്രൈവറായ ആബൂബക്കര്‍ പ്രചരിപ്പിച്ചത്.

വണ്ടി നിര്‍ത്തിയപ്പോഴേക്കും മാതാപിതാക്കള്‍ എത്തി കുട്ടിയെ എടുത്ത് പോയതായും അബൂബക്കര്‍ പറഞ്ഞിരുന്നു.
ഇത് കേട്ട് നിന്ന ഷിബു ശബ്ദ രൂപത്തില്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചു. ഇതോടെ പ്രദേശത്തുള്ളവര്‍ പരിഭ്രാന്തരായി

ഈ വോയ്‌സ് മെസേജ് പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാമിന് ലഭിച്ചതിനെ തുടര്‍ന്ന് ലൊക്കേഷന്‍ കണ്ടെത്തിയ സി.ഐ യും സംഘവും വെടിമറ ഭാഗത്ത് പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു.

ശബ്ദ സന്ദേശത്തിലെ ശൈലി മനസിലാക്കിയാണ് സി.ഐ വെടിമറയയിലെത്തി ഇവരെ തിരിച്ചറിഞ്ഞത്.
സംസ്ഥാന ത്തിന്റെ പല ഭാഗത്തു നിന്നും വരുന്ന ഇത്തരം സന്ദേശങ്ങള്‍ ഭൂരിഭാഗവും വ്യാജമാണെന്നു എറണാകുളം റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ആലുവ അമ്പാട്ട് കാവിലും ഇത്തരത്തില്‍ ഒരു സന്ദേശം പ്രചരിച്ചിരുന്നു. എന്നാല്‍ ഇതും വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel