ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലെ പീഡനം; രണ്ടു കന്യാസ്ത്രീമാര്‍ക്കെതിരെ കേസ്; മൊഴികളില്‍ ഉറച്ച് 20ഓളം വിദ്യാര്‍ഥിനികള്‍

കൊച്ചി: ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലെ വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു കന്യാസ്ത്രീമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സിസ്റ്റര്‍മാരായ അംബിക, ബെന്‍സി എന്നിവരെ പ്രതികളാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പൊലീസാണ് കേസെടുത്തത്. 20ഓളം പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞദിവസമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം.

കോണ്‍വെന്റ് സ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന 20 വിദ്യാര്‍ഥിനികള്‍ വെള്ളിയാഴ്ച രാത്രി പത്തരയോടെ കോണ്‍വെന്റിന്റെ പുറത്തുകടക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ലാല്‍സലാം റോഡിലൂടെ ചെട്ടിപ്പടി ഭാഗത്തെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുനിറുത്തി കാര്യങ്ങള്‍ തിരക്കി.

ഇതോടെയാണ് ക്രൂരമായ മാനസിക-ശാരീരികപീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും വിദ്യാര്‍ഥിനികളുമായി കോണ്‍വെന്റിലെത്തുകയുമായിരുന്നു.

കന്യാസ്ത്രീമാര്‍ തങ്ങളെ ചെറിയ കാര്യങ്ങള്‍ക്ക് പോലും മര്‍ദിക്കുമെന്നും പഴകിയ ഭക്ഷണമാണ് നല്‍കുന്നതെന്നും കുട്ടികള്‍ മൊഴി നല്‍കി.

ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയത് പറഞ്ഞപ്പോഴും അടിയും വഴക്കുമായിരുന്നെന്ന് ഇവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News