നിന്നു കത്തുന്നതിനിടെ പെണ്‍കുട്ടിയെകൂടി ചേര്‍ത്തു പിടിച്ചു; ഇരുവരും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍; ദൃശ്യങ്ങള്‍ പുറത്ത്

ഭോപ്പാലില്‍ സ്വയം തീ കൊളുത്തിയ യുവാവ്് പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചിന്ദ്വാര സ്വദേശിയായ നവനീത് എന്ന യുവാവാണ് സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നു.

പ്രതി നവനീത് നേരത്തെ ഒരു പെണ്‍കുട്ടിയുടെ അശ്ലീല ഫോട്ടോകളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ കേസില്‍ പ്രധാന സാക്ഷിയാണ് പെണ്‍കുട്ടി.ഒരു ഹോട്ടലിൽ തന്റെ പിറന്നാൾ ആഘോഷിക്കാനെത്തിയ സമയത്തായിരുന്നു പെൺകുട്ടി ആക്രമണത്തിനിരയായത്.

തനിക്കെതിരെ സാക്ഷിമൊഴി നല്‍കിയതിന്റെ വിരോധത്തിലാണ് ആത്മഹത്യ ചെയ്യുന്നതിനോടൊപ്പം പെണ്‍കുട്ടിയെ കൊലപ്പെടുത്താനും നവനീത് ശ്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഓടിക്കൂടിയവര്‍ ഇരുവരെയും രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News