ട്രാന്‍സ്ജെന്ററായി ടിനി ടോം; ഒപ്പം റഹ്മാനും

ഹാസ്യകഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് മുന്നേറുന്ന ടിനി ടോം തമിഴിലെ അരങ്ങേറ്റചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡറായി വേഷമിടുന്നു. റഹ്മാനെ നായകനാക്കി പ്രാഷ് സംവിധാനം ചെയ്യുന്ന ഓപറേഷന്‍ അറപെയ്മ എന്ന ത്രില്ലറിലാണ് ടിനി വ്യത്യസ്തവേഷവുമായി എത്തുന്നത്.

നേരത്തെ മേജര്‍ രവി, ടി കെ രാജീവ്കുമാര്‍ എന്നിവരുടെ അസോസിയറ്റായി പ്രാഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

ചാരക്കപ്പല്‍ കണ്ടുപിടിക്കുന്നതിനുള്ള ഓപ്പറേഷനും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ഓപറേഷന്‍ അറപെയ്മ എന്ന ചിത്രം പറയുന്നത്. നേവല്‍ ഓഫീസറുടെ വേഷത്തില്‍ റഹ്മാന്‍ എത്തുന്ന ചിത്രത്തില്‍ അഭിനയയാണ് നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel