‘എന്നെ ഒരു മാംസകഷണം പോലെ കച്ചവടം ചെയ്യാനൊരുങ്ങിയാണ് അയാള്‍ വന്നത്’; തുറന്നടിച്ച് അമലാ പോള്‍

ചെന്നൈ: അപമര്യാദയായി പെരുമാറിയ നൃത്താധ്യാപകനെതിരെ അമലാ പോള്‍ നിയമനടപടി സ്വീകരിച്ചതില്‍ വന്‍പിന്തുണയുമായി തമിഴ് താരസംഘടന രംഗത്തെത്തിയിരുന്നു.

അമലയുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് സംഘടന ജനറല്‍ സെക്രട്ടറി വിശാലാണ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ഇപ്പോഴിതാ, തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി അമല രംഗത്തെത്തിയിരിക്കുന്നു.

അമല ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ:

‘എന്നോടൊപ്പം നിന്നതിന് വിശാലിന് നന്ദി. ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ലെന്ന് ഉറപ്പു വരുത്തിയതിന്. ഇതെല്ലാ സ്ത്രീകളുടെയും കടമയാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം സംഭവങ്ങള്‍ വിട്ടു കളയരുത്.’

‘നമുക്കുവേണ്ടി നാം തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കണം. എന്നെ ഒരു മാംസകഷണം പോലെ കച്ചവടം ചെയ്യാനൊരുങ്ങിയാണ് അയാള്‍ വന്നത്. ആ ചങ്കൂറ്റം കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടുപോയി.’

കഴിഞ്ഞ ആഴ്ചയാണ് അമലാ പോളിന്റെ പരാതിയില്‍ കൊട്ടിവാക്കം സ്വദേശി അതിയേഷനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മലേഷ്യയില്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന മെഗാ ഷോയിലേക്ക് വേണ്ടിയാണ് അമല നൃത്ത പരിശീലനത്തിന് എത്തിയത്. പരിശീലനം നടക്കുന്ന ചെന്നൈയിലെ സ്റ്റുഡിയോയില്‍ വച്ച് അതിയേഷന്‍ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News