കണ്ണന്താനം വിളിച്ച യോഗം പ്രഹസനം; പ്രതിസന്ധി കണ്ണന്താനം വിളിച്ച യോഗം പ്രഹസനം; പ്രതിസന്ധി മാറാതെ റബ്ബര്‍ മേഖല

റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിളിച്ച യോഗം പ്രഹസനമായി. റബര്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ തീര്‍ക്കാതെ പുതിയൊരു നയത്തിന് രൂപം നല്‍കാനാണ് കേന്ദ്രനീക്കം. അതേസമയം ചര്‍ച്ചയില്‍ റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ ഉണ്ടായില്ലെന്നാണ് കര്‍ഷകരുടെ പരാതി.

റബര്‍ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയ ജോയിന്റ് പാര്‍ലമെന്ററി സമിതിയുടെയും ദേശീയ റബര്‍നയത്തിന്റെയും റിപ്പോര്‍ട്ടുകള്‍ വാണിജ്യമന്ത്രാലയത്തിലിരിക്കുമ്പോഴാണ് വീണ്ടും പ്രശ്നങ്ങള്‍ പഠിക്കാനെന്ന പേരില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം കോട്ടയത്ത് യോഗം വിളിച്ചത്.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന പ്രതിഷേധ സ്വരമാണ് യോഗത്തിലുടനീളം ഉയര്‍ന്നത്. റബര്‍നയത്തേക്കുറിച്ചോ ജോയിന്റ് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിലെ നിലവിലെ സ്ഥിതിയെക്കുറിച്ചോ കൃത്യമായ മറുപടി നല്‍കാന്‍ കേന്ദ്രമന്ത്രിക്കോ വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്കോ സാധിച്ചില്ല.

പകരം നയരൂപീകരണത്തിനായി കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചത്അതേസമയം എല്ലാ ജന പ്രാതിനിധികളെയും പങ്കെടുപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം ലഭിക്കില്ലെന്നു വിവാദ പരാമര്‍ശവും കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി.

ചിരട്ടപ്പാല്‍ ഇറക്കുമതി, ഇറക്കുമതി ചുങ്കം സബ്സിഡിയായി കര്‍ഷകര്‍ക്ക് നല്‍കുക , വില 200 ആക്കി നിജപ്പെടുത്തുക എന്നി വിഷയങ്ങള്‍  ചര്‍ച്ചയില്‍ ഉന്നയിച്ച കര്‍ഷക പ്രതിനിധികള്‍ പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ എത്രയും വേഗം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News