റഷ്യയില്‍ യാത്രവിമാനം തകര്‍ന്നു

റഷ്യയില്‍ യാത്രവിമാനം തകര്‍ന്നു. മോസ്‌കോയ്ക്കു സമീപം ദോമജിയദവ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനമാണു തകര്‍ന്നത്.

71 യാത്രക്കാരുമായാണ് വിമാനം അപകടത്തില്‍ പെട്ടത്. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാരണം ഇതുവരെ വ്യക്തമല്ല.

പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിശാലമായ പ്രദേശത്ത് ചിതറിക്കിടക്കുകയാണെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സരോറ്റോവ് എയര്‍ലൈന്‍സിന്റെ ആന്റണോവ് എ.എന്‍ 148 വിമാനമാണ് തകര്‍ന്നത്.

ഉറല്‍സ് നഗരത്തിലെ ഓസ്‌കിലേക്കു പറക്കുകയായിരുന്ന വിമാനത്തില്‍ 65 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നു.

യാത്രക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ‘ടാസ്’ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആകാശത്തു നിന്നു കത്തിയമര്‍ന്ന വിമാനം പതിക്കുന്നതു കണ്ടതായി അര്‍ഗുനോവോ ഗ്രാമവാസികളും മാധ്യമങ്ങളോടു പറഞ്ഞു.

പ്രാദേശിക സമയം രാവിലെ 11.22ന് പറന്നുയര്‍ന്ന വിമാനമാണു തകര്‍ന്നു വീണത്. ആഭ്യന്തര വിമാന കമ്പനിയായ സറാതവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എഎന്‍ 148 വിമാനമാണു തകര്‍ന്നു വീണത്. ഉക്രേനിയന്‍ കമ്പനിയാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍.

മോസ്‌കോയിലെ ദൊമോദേദോവോ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായി. ആറു കൊല്ലം പഴക്കമുള്ളതാണു വിമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News