അക്കരപച്ച കണ്ട് ഓടി പോകരുത്; പ്രകൃതി സംരക്ഷണന്നിന് പുതുതലമുറ മുന്നോട്ട് വരണമെന്ന് വനമുത്തശ്ശി

വനവും വനഉത്പന്നങ്ങളും സംരക്ഷിക്കാന്‍ പുതിയ തലമുറ മുന്നോട്ടുവരണമെന്ന് പത്മശ്രീ പുരസ്‌കാരം നേടിയ വനമുത്തശ്ശി ലക്ഷ്മിക്കുട്ടിയമ്മ. അക്കരപ്പച്ച കണ്ട് ഓടിപ്പോകാതെ നാടിന്റെ തനത് സംസ്‌കാരം നിലനിര്‍ത്തി പോകണമെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ സ്ത്രീമിത്ര എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ലക്ഷ്മികുട്ടിയമ്മ.

നാട്ടുവൈദ്യത്തിലൂടെയും വിഷചികിത്സയിലൂടെയും രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട വനമുത്തശ്ശി എന്നറിയപ്പെടുന്ന ലക്ഷ്മികുട്ടിയമ്മ പത്മശ്രീ പുരസ്‌കാരം നേടിയ ശേഷം കൊച്ചിയില്‍ നടന്ന ആദ്യപരിപാടിയിലാണ് കാടു വിട്ട് പുതിയ തലമുറ നഗരങ്ങളിലേക്ക് ചേക്കേറുന്നതില്‍ ആശങ്ക പങ്കുവച്ചത്. വന ഉത്പന്നങ്ങള്‍ യഥേഷ്ടം ആര്‍ക്കും ഉപയോഗിക്കാവുന്ന കാലം നമുക്കുണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് അക്കരപ്പച്ച കണ്ട് പുതിയ തലമുറ തനത് സംസ്‌കാരങ്ങള്‍ ഉപേക്ഷിക്കുകയും നശിപ്പിക്കുകയുമാണെന്ന് അവര്‍ പറഞ്ഞു.

സ്ത്രീമിത്ര എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനത്തിനെത്തിയ വനമുത്തശ്ശിയെ പൊന്നാടയണിയിക്കുകയും ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. നഗരവാസികള്‍ക്കായി കാടിന്റെ നന്മയും സൗന്ദര്യവും ഇഴചേര്‍ന്ന മനോഹരമായ ഗാനവും പാടിയാണ് ലക്ഷ്മികുട്ടിയമ്മ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News