കൊച്ചിയെ ഇളക്കിമറിച്ച് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളുടെ ഫ്ലാഷ്മോബ്; വീഡിയോ കാണാം

അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഫ്ലാഷ്മോബ് ശ്രദ്ധേയമായി. ഈ മാസം 16,17 തിയതികളില്‍ നടക്കുന്ന ഐടി ഫെസ്റ്റിന്റ പ്രചരാണര്‍ത്ഥമായിരുന്നു വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ്മോബ് നടത്തിയത്.

ഈ മാസം 16, 17 തിയതികളില്‍ നടക്കുന്ന നാഷണല്‍ ലെവല്‍ ഐടി ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥമായിരുന്നു ഫ്ലാഷ്മോബ്. കൊച്ചി സെന്റര്‍ സ്‌ക്വയറില്‍ നടന്ന ഫ്‌ലാഷ് മോബില്‍ അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജിലെ 50ഓളം കുട്ടികള്‍ നൃത്തച്ചുവടുകള്‍ വച്ചു.

കര്‍ണാടക, തമിഴ്‌നാട്, കേരള എന്നിവിടങ്ങളില്‍ നിന്നായി 300 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍.

എംസിഎ ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മത്സരത്തില്‍ പേഴ്‌സണാലിറ്റി, പ്രൊജക്ട് വര്‍ക്ക് എന്നിങ്ങനെ 10ഓളം ഇനങ്ങളിലാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News