ലോയകേസ്; വാദം ഇന്നും തുടരും

ദില്ലി: ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.

അതേ സമയം കേസില്‍ തീരുമാനം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട മഹാരാഷ്ട്രസര്‍ക്കാര്‍ വാദം കേള്‍ക്കുന്നത് നീളുന്നതില്‍ അതൃപ്തി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയും വാദം തീരാത്ത സാഹചര്യത്തിലാണ് മഹാരാഷ്ട്രയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോത്തഗി ബഞ്ചിനെ അതൃപ്തി അറിയിച്ചത്.

ലോയയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബന്ധുരാജ് സാംബാജി ലോണ, കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനവാല എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പിന്‍മാറിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News