കേന്ദ്ര സാഹിത്യ അക്കാദമി ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന്; സംഘപരിവാര്‍ അനുകൂലികളെ അധികാരത്തിലേറ്റാനുള്ള നീക്കം ശക്തം

കേന്ദ്ര സാഹിത്യ അക്കാദമി ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന്. സംഘപരിവാര്‍ അനുകൂലികളെ ഭരണസമിതിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ അക്കാദമി തെരഞ്ഞെടുപ്പില്‍, അനുകൂലികളെ നാമനിര്‍ദേശത്തിലൂടെ സമിതിയില്‍ എത്തിക്കാനാണ് നീക്കം. മലയാളത്തെ പ്രതിനിധികരിചും സംഘപരിവാര്‍ മത്സരിക്കും.
ഇന്ന് ചേരുന്ന ജനറല്‍ കൗണ്‍സിലാണ് വോട്ടെടുപ്പിലൂടെ അധ്യക്ഷ്യന്‍, ഉപാധ്യക്ഷന്‍, ഭരണസമതി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കുക. കേന്ദ്ര സര്‍ക്കാരിന്റെ വലിയ വിമര്ശകരായ അക്കാദമി ഭരണസമിതി അംഗങ്ങള്‍ക്ക് പകരം സംഘപരിവാര്‍ അനുകൂലികലെ ഭരണസമിടയിലെത്തിക്കാന്‍ നീക്കം സജീവമാണ്. അനുകൂലികളെ നാമനിര്‌ദേശത്തിലൂടെ സമിതിയിലേക് എത്തിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.

അധ്യക്ഷസ്ഥാനത്തിനായി 3 ജ്ഞാനപീഠ ജേതാക്കളാണ് രംഗത്തുള്ളത്.കന്നഡ കവിയും നോവലിസ്റ്റുമായ ചന്ദ്രശേഖര കമ്പാര്‍, ഒഡീഷ എഴുത്തുകാരി പ്രതിഭാ റോയി, മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാടെ എന്നിവര്‍ മത്സരിക്കും..24 ഭാഷകളെ പ്രതിനിധികരിച് ഭരണസമിതിയില്‍ അംഗങ്ങള്‍ ഉണ്ടാകും.ഇതിലും സംഘപരിവാര്‍ നിലപാടുള്ളവരെ എത്തിക്കാനാണ് നീക്കം. സംഘപരിവാര്‍ അനുകൂലികളെ നാമനിര്‍ദ്ദേശത്തിലൂടെ ഭരണസമിതിയില്‍ എത്തിക്കും. അതേ സമയം മലയാളത്തെ പ്രതിനിധികരിക്കുന്നവരെ കണ്ടെത്താനും ഇത്തവണ തെരഞ്ഞെടുപ്പ് നടക്കും.

സംഘപരിവാര്‍ എഴുത്തുകാരനായ ഡോക്ടര്‍ അജിത് കുമാറാണ് ബിജെപിക്ക് വേണ്ടി രംഗത്തുള്ളത്. എന്നാല്‍ സാഹിത്യ അക്കാദമിയില്‍ പരിചയ സമ്പന്നനായ കവി പ്രഭാവര്‍മ നിര്‍വാഹക സമിതിയിലേക്ക് വരാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here