‘തിരുത്തല്‍ ബലരാമാ, ചോദ്യങ്ങള്‍ക്ക് മറുപടിയാണ് ആവശ്യം, അല്ലാതെ ഉപ്പുമാവല്ല’; മാര്‍ക്കു തിരുത്തല്‍ വാര്‍ത്ത പുറത്ത് കൊണ്ടുവന്ന പീപ്പിള്‍ ടിവിക്കും മാധ്യമപ്രവര്‍ത്തകനുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറിയഭിഷേകം

തിരുവനന്തപുരം: വിടി ബല്‍റാമിനെതിരെ മാര്‍ക്കു തിരുത്തല്‍ സംഭവം തെളിവ് സഹിതം പുറത്ത് കൊണ്ടുവന്ന കൈരളി പീപ്പിള്‍ ടിവിക്കെതിരെ തെറി വിളികളുമായി വീണ്ടും സജീവമായിരിക്കുകയാണ് ബല്‍റാം- കോണ്‍ഗ്രസ് അനുയായികള്‍.

എന്നാല്‍, ഇക്കൂട്ടത്തില്‍ ഒരാള്‍ക്കു പോലും പീപ്പിള്‍ ടിവി മലബാര്‍ റീജ്യണല്‍ ചീഫ് പി.വി കുട്ടന്‍ ഉയര്‍ത്തി കൊണ്ടുവന്ന മാര്‍ക്കു തിരുത്തല്‍ വാര്‍ത്തയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യനോ വാര്‍ത്തയിലെ ആരോപണങ്ങളെ ഖണ്ഡിക്കും വിധം തെളിവു നിരത്തി സംസാരിക്കാനോ കഴിയുന്നില്ല. പകരം കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള തെറിവിളികളാണ് അവരുടെ പ്രതികരണങ്ങള്‍.

എന്തിനേറെ പറയുന്നു വാര്‍ത്തക്ക് പിന്നാലെ ബല്‍റാം വിശദീകരണക്കുറിപ്പെഴുതിയെങ്കിലും ബല്‍റാമിന് പോവും ഈ വാര്‍ത്ത തെറ്റാണെന്ന് തെളിയിക്കുന്ന ഒരു വരി എഴുതാന്‍ കഴിയുന്നില്ല.

കോണ്‍ഗ്രസുകാരുടെ തെറി വിളികള്‍ക്ക് ഈ ഒരു വാര്‍ത്തക്കുമപ്പുറമുണ്ട് കാരണങ്ങള്‍. ആദര്‍ശ ധീരനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖം മൂടി പിച്ചി ചീന്തിയ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത സോളാര്‍ കേസ് പുറത്ത് കൊണ്ടുവന്നതും പീപ്പിള്‍ ടിവിയും റിപ്പോര്‍ട്ട് ചെയ്തത് ഇതേ പി.വി കുട്ടനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here