‘ആമി’ നെഗറ്റീവ് റിവ്യൂ; ആരോപണങ്ങളില്‍ കമലിന്റെ മറുപടി

തിരുവനന്തപുരം: കമലിന്റെ ആമിയുടെ നെഗറ്റീവ് റിവ്യൂകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ആവശ്യപ്രകാരമാണ് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ, ആരോപണങ്ങളില്‍ മറുപടിയുമായി സംവിധായകന്‍ കമല്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. നെഗറ്റീവ് റിവ്യൂകള്‍ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമാകുന്നതില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് കമല്‍ വ്യക്തമാക്കി.

നിര്‍മാതാവിന് സിനിമയുടെ നെഗറ്റീവ് റിവ്യൂവിനെതിരെ പരാതിപ്പെടാന്‍ അവകാശമുണ്ട്. നിര്‍മാതാവിനെ സംബന്ധിച്ച് ഇത് കലാസൃഷ്ടിയില്ല. അതൊരു ഉത്പന്നമാണ്. അതു വില്‍ക്കാനാണ് അയാള്‍ ശ്രമിക്കുന്നത്.

സിനിമ റിലീസ് ചെയ്ത കഴിഞ്ഞാല്‍ അതില്‍ സംവിധായകന് പോലും അവകാശമില്ല. പൂര്‍ണ്ണമായി അത് നിര്‍മാതാവിന്റെ സ്വത്താണ്. റീല്‍ ആന്‍ഡ് റിയല്‍ സിനിമ നെഗറ്റീവ് റിവ്യൂ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിനെതിരെ പറയാന്‍ തനിക്ക് അവകാശമില്ലെന്നും കമല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News