പ്രിയയുടെ കണ്ണിറുക്കല്‍ പറക്കുകയാണ്, അങ്ങ് പാകിസ്ഥാനിലേക്കും; മനസ് കീഴടക്കിയവള്‍ക്ക് ‘മറുപടി’യുമായി മിസ്റ്റര്‍ ബീനും ട്രംപും

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’നെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ഗാനം റിലീസ് ചെയ്ത ദിവസത്തില്‍ തന്നെ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് യുവാക്കളുടെ മനസ് പ്രിയ കീഴടക്കിയത്.

പയ്യന്‍സിനെ നോക്കിയുള്ള പ്രിയയുടെ കണ്ണിറുക്കല്‍ അയല്‍ രാജ്യങ്ങളിലും വാര്‍ത്തയായിരിക്കുകയാണ്. പാകിസ്ഥാനിലും വൈറലായി പ്രിയയുടെ ആ കണ്ണിറുക്കല്‍.

പാക്കിസ്ഥാനി എന്റര്‍ടെയ്‌നേഴ്‌സ് എന്ന ഫേസ്ബുക്ക് പേജാണ് പ്രിയയെ ഏറ്റെടുത്തത്. അവള്‍ നിങ്ങളുടെ ഹൃദയത്തെ അലിയിച്ചുകളയും എന്നാണ് ഇവര്‍ പ്രിയയെ പരിചയപ്പെടുത്തുന്നത്.

മറ്റു ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here